സഹകരണ സദസും ജനകീയ നിക്ഷേപ സമാഹരണ ക്യാമ്പയിനും സംഘടിപ്പിച്ച് പാറത്തോട് സർവീസ് സഹകരണ ബാങ്ക്.
സഹകരണ സദസും ജനകീയ നിക്ഷേപ സമാഹരണ ക്യാമ്പയിനും സംഘടിപ്പിച്ച് പാറത്തോട് സർവീസ് സഹകരണ ബാങ്ക്.

2023-10-11 20:19:07പാറത്തോട് : സഹകരണ സദസും ജനകീയ നിക്ഷേപ സമാഹരണ ക്യാമ്പയിനും സംഘടിപ്പിച്ച് പാറത്തോട് സർവീസ് സഹകരണ ബാങ്ക്. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിക്ഷേപ സമാഹരണം ഉദ്ഘാടനം ചെയ്തു. ഒരു കോടി തൊണ്ണൂറ്റി മൂന്നു ലക്ഷം രൂപയാണ് ഇതുവരെ സമാഹരിച്ചത്. ഡിസംബർ 31 വരെയുള്ള നിക്ഷേപ സമാഹരണത്തിൽ ആറ് കോടി രൂപ സമാഹരിക്കുന്നതിനാണ് ബാങ്ക് പദ്ധതിയിട്ടിരിക്കുന്നത്.ഏതാനും സഹകരണ സ്ഥാപനങ്ങളിൽ ഉണ്ടായിട്ടുള്ള ചില ക്രമക്കേടുകൾ പൊതുവത്കരിച്ച് ഈ മേഖലയ്ക്കെതിരെ വ്യാപകമായ പ്രചരണങ്ങളും തെറ്റിദ്ധാരണ പരത്തുന്ന വാർത്തകളും ഉയർന്നു വരുന്ന വർത്തമാന കാലഘട്ടത്തിൽ ബാങ്കിന്റെ സാമ്പത്തിക സുരക്ഷിതത്വവും ഭദ്രതയും സഹകാരികളെയും നിക്ഷേപകരെയും ബോദ്ധ്യപ്പെടുത്തുന്നതിന് നടത്തിയ ക്യാമ്പയിന് വൻ പിന്തുണയാണ് ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
പാറത്തോട് ഹെഡാഫീസ് ഹാളിൽ നടന്ന ചടങ്ങിന് ബാങ്ക് പ്രസിഡൻറ് എം.എൻ വിജയൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രമ്യാ റെനീഷ് മുഖ്യപ്രഭാഷണം നടത്തി.സെക്രട്ടറി റ്റി.സി രാജശേഖരൻ,എൻ.വി. ബേബി,റ്റി.പി. മൽക്ക,ഷാജി കാഞ്ഞമല,മേരി ജോർജ്‌ജ്, സുമംഗല വിജയൻ, റ്റി.കെ.കൃഷ്ണകുട്ടി, പി.കെ. ഉണ്ണികൃഷ്ണൻ, സാലി കുര്യാച്ചൻ, ഷിനി സജീവൻ, റാണി പോൾസൺ, രജനി കെ.കെ., വിൽസൺ മുതുപുന്നയ്ക്കൽ,ഷാജൻ തോമസ്, ഷാജി കൊച്ചുപുരയ്ക്കൽ തുടങ്ങി പ്രമുഖ രാഷ്ട്രീയ-സാമൂഹ്യ-സംഘടനാ നേതാക്കൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.2024-07-05 20:18:22
What's Your Reaction?






