ആലടി-ചെന്നിനായ്ക്കന്‍കുടി-മേരികുളം റോഡ് നവീകരിച്ചു: യാത്രാക്ലേശത്തിന് പരിഹാരം
ആലടി-ചെന്നിനായ്ക്കന്‍കുടി-മേരികുളം റോഡ് നവീകരിച്ചു: യാത്രാക്ലേശത്തിന് പരിഹാരം
ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ ആലടി-ചെന്നിനായ്ക്കന്‍കുടി-മേരികുളം റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി. വാഴൂര്‍ സോമന്‍ എംഎല്‍എയുടെ ആസ്തി വികസനഫണ്ടില്‍നിന്ന് 40 ലക്ഷം രൂപയും അയ്യപ്പന്‍കോവില്‍ പഞ്ചായത്തിന്റെ പ്ലാന്‍ഫണ്ടില്‍ നിന്ന് 10 ലക്ഷവും ചെലവഴിച്ചാണ് നിര്‍മാണം. നേരത്തെ ടാറിങ് തകര്‍ന്ന് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട റോഡില്‍ കാല്‍നടയാത്രപോലും ദുഷ്‌കരമായിരുന്നു. കോണ്‍ക്രീറ്റിങ് ഭൂരിഭാഗവും പൂര്‍ത്തിയായതായും ഐറിഷ് ഓട നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനു കെ ജോണ്‍ പറഞ്ഞു.
What's Your Reaction?

