അയ്യപ്പന്‍കോവില്‍ വെട്ടിക്കാലാപ്പടി-പാറേപ്പള്ളി റോഡ് അറ്റകുറ്റപ്പണി തുടങ്ങി
അയ്യപ്പന്‍കോവില്‍ വെട്ടിക്കാലാപ്പടി-പാറേപ്പള്ളി റോഡ് അറ്റകുറ്റപ്പണി തുടങ്ങി
ഇടുക്കി: അയ്യപ്പന്‍കോവില്‍ വെട്ടിക്കാലാപ്പടി-പാറേപ്പള്ളി റോഡ് അറ്റകുറ്റപ്പണി തുടങ്ങി. വാഴൂര്‍ സോമന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 40 ലക്ഷവും അയ്യപ്പന്‍കോവില്‍ പഞ്ചായത്തിന്റെ 10 ലക്ഷവും ചെലവഴിച്ചാണ് നിര്‍മാണം. ആദ്യഘട്ടത്തില്‍ വെട്ടിക്കാലാപ്പടി മുതല്‍ അറഞ്ഞനാല്‍പ്പടി കോണ്‍ക്രീറ്റിങ്ങും റീ ടാറിങും നടത്തും. റോഡിന്റെ വീതിക്കൂട്ടല്‍ ആരംഭിച്ചിട്ടുണ്ട്. കോഡൂര്‍പടിയിലെ വെള്ളക്കെട്ടും പരിഹരിക്കുമെന്നും പഞ്ചായത്തംഗം ജോമോന്‍ വി ടി പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ യാത്രാക്ലേശത്തിന് പരിഹാരമാകും.
What's Your Reaction?

