പുറ്റടി- അണക്കര റോഡരികിലെ മണ്‍കൂന വാഹനങ്ങള്‍ക്ക് ഭീഷണി
പുറ്റടി- അണക്കര റോഡരികിലെ മണ്‍കൂന വാഹനങ്ങള്‍ക്ക് ഭീഷണി
ഇടുക്കി: കനത്തമഴയില്‍ പുറ്റടി- അണക്കര റോഡിലേക്ക് ഇടിഞ്ഞുവീണ മണ്ണ് വാഹനങ്ങള്‍ക്ക് ഭീഷണി. പുറ്റടി ടീ ഫാക്ടറിക്കുസമീപമാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി മണ്ണിടിച്ചിലുണ്ടായത്. ഇവിടുത്തെ വീടും അപകടാവസ്ഥയിലായി. വാഹനത്തിരക്കേറിയ പാതയുടെ വശത്ത് കൂടിക്കിടക്കുന്ന മണ്‍കൂന ഗതാഗതം ദുഷ്‌കരമാക്കുന്നു. വീതി കുറഞ്ഞറോഡില്‍ വാഹനങ്ങള്‍ തൊട്ടടുത്തെത്തുമ്പോള്‍ മാത്രമേ മണ്‍കൂന ദൃശ്യമാകൂ. വാഹനങ്ങള്‍ കഷ്ടിച്ചാണ് അപകടത്തിപ്പെടാതെ കടന്നുപോകുന്നത്. മഴയെത്തുടര്‍ന്ന് മറ്റ് സ്ഥലങ്ങളില്‍ ഇടിഞ്ഞുവീണ മണ്ണ് മാറ്റിയിട്ടും ഇവിടുത്തെ മണ്‍കൂന മാറ്റാത്തതില്‍ പ്രതിഷേധം ശക്തമായി. ഇവിടുത്തെ വീടിനോടുചേര്‍ന്നുള്ള മണ്‍തിട്ടയാണ് നിലംപൊത്തിയത്. സംരക്ഷണഭിത്തി നിര്‍മിച്ചില്ലെങ്കില്‍ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ട്.
What's Your Reaction?

