ഇരട്ടയാര്‍ തോവാളമെട്ടില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു
ഇരട്ടയാര്‍ തോവാളമെട്ടില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു

ഇടുക്കി: കനത്ത മഴയില്‍ ഇരട്ടയാര്‍ കാറ്റാടിക്കവലക്കുസമീപം തോവാളമെട്ടില്‍
നിര്‍മാണത്തിലിരുന്ന വീടിന്റ സംരക്ഷണഭിത്തി ഇടിഞ്ഞു. ഇതോടെ വീടിന്റെ തറ അപകടാവസ്ഥയിലായി. നെല്ലിക്കല്‍ വിജയകുമാറിന്റെ വീടിന്റെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. വ്യാഴാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് സംഭവം. പിഎംഎവൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലഭിച്ച വീടിന്റെ കല്‍ക്കെട്ടാണ് ഇടിഞ്ഞത്. റോഡിലേക്ക് വീണ കല്ലുകളും സിമന്റ് കട്ടകളും പ്രദേശവാസികളുടെ സഹായത്തോടെ നീക്കം ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കി. ആദ്യ ഗഡുവായി ലഭിച്ച 48,000 രൂപകൊണ്ട് തറയുടെ നിര്‍മാണം പൂര്‍ത്തിയായിരുന്നു. ഇരട്ടയാര്‍ വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്നും സംരക്ഷണഭിത്തി നിര്‍മിച്ച് നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് വീട്ടുകാരുടെയും പ്രദേശവാസികളുടെയും ആവശ്യം.
What's Your Reaction?






