വനം വന്യജീവി വാരാഘോഷം: സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 5ന് തേക്കടിയില്‍

വനം വന്യജീവി വാരാഘോഷം: സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 5ന് തേക്കടിയില്‍

Sep 19, 2026 - 18:05
 0
വനം വന്യജീവി വാരാഘോഷം: സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 5ന് തേക്കടിയില്‍
This is the title of the web page

ഇടുക്കി: വനം വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 5 ന് തേക്കടിയില്‍ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ നിര്‍വഹിക്കും. ഒക്ടോബര്‍ 2 മുതല്‍ 8 വരെയാണ് വാരാഘോഷം സംഘടിപ്പിക്കുന്നത്. തേക്കടി ബാംബൂ ഗ്രോവില്‍ ചേര്‍ന്ന ആലോചനായോഗം അഡ്വ. സിറിയക് തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മത്സരങ്ങളുടെ ദൈര്‍ഘ്യമനുസരിച്ച് മത്സര ദിവസങ്ങള്‍ കൂട്ടുന്നതിനും തീരുമാനമായി. കുമളി പഞ്ചായത്ത് പ്രസിഡന്റ് എം എം വര്‍ഗീസ് അധ്യക്ഷനായി. പിടിആര്‍ ഡി ഡി മിഥുന്‍ മോഹന്‍, വെസ്റ്റ് ഡി ഡി സുരേഷ് ബാബു, എഡിസിഎഫ് ആദര്‍ശ്, എഎഫ്ഡി ലക്ഷ്മി ആര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കര്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ ഷമീന, പിടിസിഎഫ് ഗവേണിങ് ബോഡി അംഗം ഷാജി കുരിശുംമൂട്, തേക്കടി റേഞ്ച് ഓഫീസര്‍ ഫ്രാന്‍സിസ് എം യോഹന്നാന്‍, എ കെ രാമചന്ദ്രന്‍, വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow