അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍പേഴ്‌സണ്‍ എ പി ഉസ്മാന് സ്വീകരണം നല്‍കി
അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍പേഴ്‌സണ്‍ എ പി ഉസ്മാന് സ്വീകരണം നല്‍കി
ഇടുക്കി: അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍പേഴ്‌സണായി നിയമിതനായ എ പി ഉസ്മാന് കോണ്‍ഗ്രസ് കൊന്നത്തടി മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കര്‍ഷക കോണ്‍ഗ്രസ് കൊന്നത്തടി മണ്ഡലം പ്രസിഡന്റായി നിയമിതനായ കെ എസ് അനില്‍കുമാര്‍, ഐഎന്‍ടിയുസി കൊന്നത്തടി മണ്ഡലം പ്രസിഡന്റ് ജിജോ മാധവന്‍ എന്നിവര്‍ ചുമതലയേറ്റു. കൊന്നത്തടി മണ്ഡലം പ്രസിഡന്റ് ലിനീഷ് അഗസ്റ്റിന്‍ അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി ജയ്‌സണ്‍ കെ ആന്റണി മുഖ്യപ്രഭാഷണം നടത്തി. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ മോഹനന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്തംഗം ബാബു കെ ജെ, കൊന്നത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി ജോയി, പഞ്ചായത്തംഗം ഷൈജു ഇരുമല, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് രാജാമാട്ടുക്കാരന്‍, മേഖല പ്രസിഡന്റ് തങ്കച്ചന്‍ കാരക്കാവയലില്‍, മേഴ്‌സി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?