പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കന് 5 വര്‍ഷം കഠിന തടവ്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കന് 5 വര്‍ഷം കഠിന തടവ്
ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ മധ്യവയസ്‌കന് 5 വര്‍ഷം കഠിന തടവും 30000 രൂപ പിഴയും. ഇടുക്കി സ്വദേശി ഗിരീഷിനെയാണ് ഇടുക്കി അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. 2024ലെ ഓണാവധി സമയത്താണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി ഗിരീഷിന്റെ മകളുടെ കൂടെ കളിക്കാനെത്തിയപ്പോള്‍ പ്രതി മുറിയില്‍വച്ച് കുട്ടിയോട് അതിക്രമം കാണിച്ചുവെന്നാണ് കേസ്. വിചാരണയില്‍ പ്രതിയുടെ ഭാര്യയും മകളും ഗിരിഷിനെതിരെ മൊഴി നല്‍കിയതും നിര്‍ണായകമായി. പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും വിധിയിലുണ്ട്.
What's Your Reaction?