അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍സ് വര്‍ക്ക്‌ഷോപ്പ് കേരളയുടെ സമര പ്രചാരണ വാഹനജാഥയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി
അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍സ് വര്‍ക്ക്‌ഷോപ്പ് കേരളയുടെ സമര പ്രചാരണ വാഹനജാഥയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി

ഇടുക്കി: അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍സ് വര്‍ക്ക്‌ഷോപ്പ് കേരള ജില്ലാ കമ്മിറ്റിയുടെ സമര പ്രചാരണ വാഹനജാഥയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി. 8ന് കലക്ടറേറ്റ് പടിക്കല്‍ സംഘടിപ്പിക്കുന്ന മാര്‍ച്ചിനും ധര്‍ണയ്ക്കും മുന്നോടിയായാണ് വി എസ് മീരാണ്ണന്‍ ക്യാപ്റ്റനായി ജാഥ നടത്തുന്നത്. എച്ച്എംടിഎ പ്രസിഡന്റ് ബിജു മാധവന്‍, പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ എം തോമസ്, എച്ച്എംടിഎ സെക്രട്ടറി എം കെ ബാലചന്ദ്രന്‍, ട്രഷറര്‍ ലൂക്ക ജോസഫ്, വിനോദ് പുഷ്പാംഗദന്‍, നിസാര്‍ എം കാസിം, സുമേഷ് എസ് പിള്ള, സന്തോഷ് കട്ടപ്പന, ശ്രീകുമാര്‍, ബിനു ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. വര്‍ക്ക്‌ഷോപ്പ് മേഖലയെ സംരക്ഷിക്കുക, വാഹന രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധന പിന്‍വലിക്കുക, തൊഴില്‍ സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കളക്ടറേറ്റ് മാര്‍ച്ച് നടത്തുന്നത്. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും.
What's Your Reaction?






