കട്ടപ്പനയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്
കട്ടപ്പനയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്
ഇടുക്കി: കട്ടപ്പന സെന്റ് മര്‍ത്താസ് ജങ്ഷനില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവര്‍ ജിജി കുര്യനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട്ടപ്പന പാറക്കടവ് ബൈപ്പാസ് റോഡില്‍ നിന്നെത്തിയ കരുണാപുരം സ്വദേശിയുടെ കാര്‍, പള്ളിക്കവലയില്‍നിന്ന് അമ്പലക്കവലയിലേക്ക് പോയ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് മറിഞ്ഞ ഓട്ടോയുടെ അടിയില്‍പെട്ട ജിജി കുര്യനെ കാര്‍ ഉടമയും നാട്ടുകാരുംചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. കട്ടപ്പന പൊലീസ് നടപടി സ്വീകരിച്ചു.
അടിമാലി- കുമളി ദേശീയപാതയിലെ പള്ളിക്കവല- വള്ളക്കടവ് റൂട്ടിലുള്ള സെന്റ് മര്‍ത്താസ് ജങ്ഷനില്‍ അപകടം വര്‍ധിച്ചുവരികയാണ്. മൂന്നുറോഡുകള്‍ ചേരുന്ന വളവില്‍ വാഹനങ്ങള്‍ കൂട്ടിയിടിക്കുന്നതും നിത്യസംഭവമാണ്.
What's Your Reaction?

