വി എസ് അനുഗ്രഹിച്ചു: അഞ്ചുരുളി വളര്‍ന്ന് വിനോദ സഞ്ചാര കേന്ദ്രമായി
വി എസ് അനുഗ്രഹിച്ചു: അഞ്ചുരുളി വളര്‍ന്ന് വിനോദ സഞ്ചാര കേന്ദ്രമായി

ഇടുക്കി: കാഞ്ചിയാര്‍ അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഇടപെടല്‍ ഏറെ പ്രധാനമായിരുന്നു. 2008 ലാണ് കക്കാട്ടുകടയിലെ വേദിയില്‍ വച്ച്് അച്യുതാനന്ദന്‍ അഞ്ചുരുളിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോട്ട് ഇറക്കുവാന്‍ കലക്ടറേ ചുമതലപ്പെടുത്തിയത്. പഞ്ചായത്ത് പ്രസിഡന്റും നിലവിലെ കട്ടപ്പന സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ മാത്യു ജോര്‍ജ് അടങ്ങുന്ന ഭരണസമിതി അഞ്ചുരുളി സൗന്ദര്യം ഉത്സവം എന്ന ടൂറിസം ഫെസ്റ്റ് സംഘടിപ്പിച്ചു. അഞ്ചുരുളി ടണല്‍ ജങ്ഷനിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നതെങ്കിലും അന്ന് റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ ഉദ്ഘാടനം കക്കാട്ടുകടയിലേക്ക് മാറ്റുകയായിരുന്നു. ഉദ്ഘാടന ശേഷം അഞ്ചുരുളിയിലേക്ക് പോകാന്‍ അച്യുതാനന്ദന്‍ ശ്രമിച്ചെങ്കിലും സുരക്ഷ ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല. ഈ വേദിയില്‍ വച്ചാണ് അച്യുതാനന്ദന്‍ അഞ്ചുരുളിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അന്നത്തെ ജില്ലാ കലക്ടറെ അഞ്ചുരുളിയില്‍ ബോട്ട് ഇറക്കുവാന്‍ ചുമതലപ്പെടുത്തിയാണ് മടങ്ങിയതും. തൊട്ടടുത്ത ദിവസം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കാഞ്ചിയാര്‍ പഞ്ചായത്ത് വാങ്ങി നല്‍കിയ ബോട്ട് അഞ്ചുരുളിയിലിറക്കി. അങ്ങനെ കാഞ്ചിയാറിന്റെ വിനോദസഞ്ചാര കേന്ദ്രം അഞ്ചുരുളിയുടെ വികസന പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച അച്യുതാനന്ദനെ ഓര്‍ത്തെടുക്കുകയാണ് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോര്‍ജ്. അന്ന് അഞ്ചുരുളി ഫെസ്റ്റ് വിജയകരമായി പഞ്ചായത്ത് പൂര്‍ത്തിയാക്കി എന്നാല്‍ ബോട്ട് ജലാശയത്തില്‍ ഇറക്കിയതുമായി ബന്ധപ്പെട്ട് തടസവാദവുമായി വനം വകുപ്പ് എത്തിയതോടെ ബോട്ട് തിരികെ എത്തിക്കണ്ടേ സാഹചര്യമായി. വിവിധ തരത്തിലുള്ള ചര്‍ച്ചകളും വാദപ്രതിവാദങ്ങളും ഉണ്ടായെങ്കിലും ബോട്ട് സ്മാരകമായി ഇപ്പോഴും അഞ്ചുരുളിയില്‍ ഉണ്ട്.
What's Your Reaction?






