തോപ്രാംകുടി ശ്രീമഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം സമാപിച്ചു

തോപ്രാംകുടി ശ്രീമഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം സമാപിച്ചു

Feb 16, 2026 - 13:42
 0
തോപ്രാംകുടി ശ്രീമഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം സമാപിച്ചു
This is the title of the web page

ഇടുക്കി: തോപ്രാംകുടി ശ്രീമഹാദേവ ക്ഷേത്രത്തില്‍ മഹാശിവരാത്രി ഉത്സവം ആഘോഷിച്ചു. സൂര്യകാലടിമന സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടും മേല്‍ശാന്തി ബിജു വിശ്വംഭരന്‍ തിരുമേനിയും മുഖ്യകാര്‍മികത്വം വഹിച്ചു. രാവിലെ മുതല്‍ നിര്‍മാല്യദര്‍ശനം, അഷ്ടദ്രവ്യ ഗണപതിഹോമം, ഉഷപൂജ, രുദ്രാഭിഷേകം, പ്രസാദമൂട്ട്, ദീപാരാധന, അഷ്ടാഭിഷേകം, ആധ്യാത്മിക പ്രഭാഷണം എന്നിവ നടന്നു. തുടര്‍ന്ന് കട്ടപ്പന ഹൈറേഞ്ച് വോയ്‌സിന്റെ ഭക്തിഗാനമേളയും അരങ്ങേറി. പ്രസിഡന്റ് ബിജു ബാലകൃഷ്ണന്‍, സെക്രട്ടറി പി സി സന്തോഷ്‌കുമാര്‍, വനിതാസംഘം പ്രസിഡന്റ് മിനി അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് മണിയമ്മ ബാലകൃഷ്ണന്‍, സെക്രട്ടറി സ്മിത ബിനോയി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow