ലയണ്‍സ് ക്ലബ് ഓഫ് ചേറ്റുകുഴിയുടെ പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു
ലയണ്‍സ് ക്ലബ് ഓഫ് ചേറ്റുകുഴിയുടെ പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു

ഇടുക്കി: ലയണ്‍സ് ക്ലബ് ഓഫ് ചേറ്റുകുഴിയുടെ ഇന്‍സ്റ്റാളേഷന്‍ ആന്‍ഡ് ഇന്‍ഡക്ഷന്‍ മീറ്റിങ് ചേറ്റുകുഴി വൈറ്റ് ഹൗസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തി. പ്രസിഡന്റ് ജോസ് പുല്ലാന്തനാല്‍ അധ്യക്ഷനായി. ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്റ്റിക് 318 സി ആദ്യ വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി എസ് ജയേഷ് 2025-26 വര്‍ഷത്തെ പ്രസിഡന്റായി ബിനു വി ബേബിയെയും സെക്രട്ടറിയായി രഘുനാഥ് കെ പിയെയും ട്രഷററായി തോമസ് ജോസഫിനെയും ചുമതലയേല്‍പ്പിച്ചു. ശ്രീജിത്ത് കെ ഉണ്ണിത്താന്‍ പുതിയ അംഗങ്ങളെ ഇന്‍സെസ്റ്റ് ചെയ്തു. സര്‍വീസ് പ്രോജക്ട് ഉദ്ഘാടനം ജോര്‍ജ് തോമസും ലയണ്‍സ് വോയിസ് പ്രകാശനം റെജി ജോസഫും ചെയ്തു. ഭിന്നശേഷിക്കാര്‍ക്ക് ലൈസന്‍സ് കൊടുക്കുന്നതിനായി ലയണ്‍സ് ക്ലബ് ഓഫ് ചേറ്റുകുഴിയും ഡ്രൈവിങ് സ്‌കൂള്‍ അസോസിയേഷനും ഉടുമ്പന്‍ഞ്ചോല സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസും സംയുക്തമായി സഞ്ജീവനം എന്ന പദ്ധതി നടപ്പിലാക്കി വിജയിപ്പിച്ച സബ് ആര്‍ഡിയോ ഓഫീസ് എംവിഐമാരായ ഫ്രാന്‍സിസ് വി മുജീബ് പി എസ്, എ എം വി സൂരജ് എന്നിവരെ യോഗത്തില്‍ ആദരിച്ചു.
What's Your Reaction?






