കട്ടപ്പന സെന്‍ട്രല്‍ ജങ്ഷനില്‍ പൈപ്പ് പൊട്ടി മലിനജലം ഒഴുകുന്നു
കട്ടപ്പന സെന്‍ട്രല്‍ ജങ്ഷനില്‍ പൈപ്പ് പൊട്ടി മലിനജലം ഒഴുകുന്നു

ഇടുക്കി: കട്ടപ്പന സെന്‍ട്രല്‍ ജങ്ഷനില്‍ പൈപ്പ് പൊട്ടി മലിനജലം ഒഴുകി ദുര്‍ഗന്ധം വമിക്കുന്നുവെന്ന പരാതിയുമായി വ്യാപാരികള്‍. ഇക്കാര്യം നഗരസഭാ അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
ഏതാനും ദിവസങ്ങളായി ഇത്തരത്തില്‍ മലിനജലം ഒഴുകുന്നുണ്ട്. ശുചിമുറി മാലിന്യമാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. രാത്രിയാകുന്നതോടെ മേഖലയില്‍ തട്ടുകടകളുള്‍പ്പെടെ പ്രവര്‍ത്തിക്കുന്നുണ്ട്. മഴ പെയ്യുന്നതോടെ മലിനജലം പ്രധാന റോഡിലൂടെടെയും ആളുകള്‍ പൊതുമാര്‍ക്കറ്റിലേക്കെത്തുന്ന ഫുട്പാത്തിലൂടെയുമാണ് ഒഴുകുന്നത്. ഇത് പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുന്നതിന് കാരണമാകും. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
What's Your Reaction?






