കെ.പി.എസ്.ടി.എ. പീരുമേട് ഉപജില്ലാ സമ്മേളനം
കെ.പി.എസ്.ടി.എ. പീരുമേട് ഉപജില്ലാ സമ്മേളനം

ഇടുക്കി: കെപിഎസ്ടിഎ പീരുമേട് ഉപജില്ലാ സമ്മേളനവും യാത്രയയപ്പും നടന്നു. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി പി എം നാസര്‍ ഉദ്ഘാടനം ചെയ്തു.വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കെപിഎസ്ടിഎ നടത്തിയ സൂചന പണിമുടക്കില്‍ പി.എം. നാസര്‍ അഭിവാദ്യം അര്‍പ്പിച്ചു. സംഘടനയുടെ ഇടപെടല്‍ മുഴുവന്‍ അധ്യാപകര്‍ക്കും വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ ക്രിയാത്മകമായി ഇടപെടുകയും അധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിക്കുവാന്‍ പ്രയത്‌നിക്കുകയും ചെയ്യുന്ന കേരളത്തിലെ അധ്യാപക സംഘടനയാണ് കെപിഎസ്ടിഎ. ഉപജില്ല പ്രസിഡന്റ് എം തങ്കദുരൈ അധ്യക്ഷനായി. സംസ്ഥാന ഉപസമിതി കണ്‍വീനര്‍ എന്‍ വിജയകുമാര്‍, സംസ്ഥാന സര്‍വീസ് ചെയര്‍മാന്‍ ടി ശിവകുമാര്‍, എം ഉദയസൂര്യന്‍, വൈ സെല്‍വം, വനിത കണ്‍വീനര്‍ അല്‍ഫോന്‍സാ വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന യാത്രയയപ്പ് സമ്മേളനം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ബിജോയ് മാത്യു ഉദ്ഘാടനം ചെയ്തു വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എസ് ടി രാജ് അധ്യക്ഷനായി. തുടര്‍ന്ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന കണ്ണമ്പടി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ ബാബു, ചോറ്റുപാറ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ സുഭാഷ്, കുമളി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ വി ഷണ്മുഖസുന്ദരം, പെരുവന്താനം എല്‍ പി സ്‌കൂള്‍ അധ്യാപകന്‍ ജോര്‍ജുകുട്ടി ജോസഫ്, അഴുത എല്‍ പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എ എം നസീമ, കാറ്റാടിക്കവല സ്‌കൂള്‍ അധ്യാപിക പി എസ് സെല്‍വി, കുമളി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രമോദ് ബി, കുറ്റിപ്ലാങ്ങട് ഹൈസ്‌കൂള്‍ അധ്യാപകന്‍ സിബി ജോസഫ് എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. തുടര്‍ന്ന് ഉപജില്ല വൈസ് പ്രസിഡന്റ് സൂറത്ത് എസ് നന്ദി അറിയിച്ചു. തുടര്‍ന്ന് 2025-26 വര്‍ഷത്തെ പുതിയ ഭാരവാഹികളായി ജിനുമോന്‍ കെ എം (പ്രസിഡന്റ്) ഇ ജയശീലന്‍ (സെക്രട്ടറി) എസ് സൂറത്ത് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
What's Your Reaction?






