വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 62-ാമത് വാര്‍ഷികവും സേവനത്തില്‍നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയപ്പ് സമ്മേളനവും നടന്നു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കര്‍ ഉദ്ഘാടനം ചെയ്തു. സര്‍വീസില്‍നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റര്‍ കെ മുരുകേശന്‍, അധ്യാപിക ത്രേസ്യാമ്മ ജേക്കബ് എന്നിവര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവുമാണ് നടന്നത്. കേരള സബ്ജൂനിയര്‍ കബഡി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥി എസ് അശ്വിനെയും വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികളെയും അനുമോദിച്ചു. പിടിഎ വൈസ് പ്രസിഡന്റ് സബീര്‍ ഹസനാര്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മണിമേഖല, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി സുഭാഷ്, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍ സെല്‍വത്തായി, ബ്ലോക്ക് പഞ്ചായത്തംഗം ദേവി ഈശ്വരന്‍, പഞ്ചായത്തംഗം അശ്വതി ദിവാകരന്‍ , ജില്ലാ പഞ്ചായത്ത് മുന്‍ അംഗം എസ് പി രാജേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം പി എം നൗഷാദ്, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ് ജര്‍മലിന്‍, സീനിയര്‍ അസിസ്റ്റന്റ് സജു പി, അധ്യാപകന്‍ സി പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?