തൂക്കുപാലം പൊതുമാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത് പണി പൂര്‍ത്തികരിക്കാതെ: യുഡിഎഫ് 

തൂക്കുപാലം പൊതുമാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത് പണി പൂര്‍ത്തികരിക്കാതെ: യുഡിഎഫ് 

Mar 13, 2026 - 11:20
 0
തൂക്കുപാലം പൊതുമാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത് പണി പൂര്‍ത്തികരിക്കാതെ: യുഡിഎഫ് 
This is the title of the web page

ഇടുക്കി: നിര്‍മാണം പൂര്‍ത്തിയാകാത്ത തൂക്കുപാലം പൊതുമാര്‍ക്കറ്റിന്റെ ഉദ്ഘാടനം നടത്തി കരുണാപുരം പഞ്ചായത്ത് ഭരണസമിതി ജനങ്ങളുടെ മുമ്പില്‍ വിഢികളായതായി യുഡിഎഫ്. ഉദ്ഘടനത്തില്‍നിന്ന് യുഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നു. മാര്‍ക്കറ്റിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 50 ശതമാനം പോലും പൂര്‍ത്തീകരിച്ചിട്ടില്ല. ഇതിന് ഇനിയും മാസങ്ങളെടുക്കും. തെരഞ്ഞെടുപ്പ് മുമ്പില്‍കണ്ട് ജനങ്ങളെ കബളിപ്പിച്ച് വോട്ട് തട്ടാനുള്ള ശ്രമമാണ് എല്‍ഡിഎഫ് നടത്തുന്നത്. അധികാരത്തില്‍ വന്നിട്ട് രണ്ടുമാസം മാത്രമായ ഈ ഭരണസമിതി എങ്ങനെയാണ് മാര്‍ക്കറ്റിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചതായി അവകാശപ്പെടുന്നതെന്നും മെമ്പര്‍മാര്‍ ചോദിച്ചു. ജില്ലയില്‍ മുഴുവന്‍ നിര്‍മാണം പൂര്‍ത്തിയാകാത്ത പലതിന്റെയും ഉദ്ഘാടനങ്ങള്‍ നടന്നുവരികയാണെന്നും യുഡിഎഫ് ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്തംഗം മിനി പ്രിന്‍സ്, പി ടി വര്‍ക്കി, സുനില്‍ കൊല്ലക്കാട്ട്, ജെയ്മോന്‍ നെടുവേലില്‍, പ്രസന്നന്‍ പുളിക്കല്‍, മധുസൂധനന്‍, പുഷ്പവല്ലി, ലതാകുമാരി, മറിയാമ്മ തോമസ് എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow