പോബ്‌സ് എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ശമ്പളമില്ല: ദേശീയപാത ഉപരോധിച്ച് ഐഎന്‍ടിയുസി
പോബ്‌സ് എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ശമ്പളമില്ല: ദേശീയപാത ഉപരോധിച്ച് ഐഎന്‍ടിയുസി

ഇടുക്കി: വണ്ടിപ്പെരിയാര്‍ പോബ്‌സ് എസ്റ്റേറ്റ് മാനേജ്‌മെന്റ് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസിയുടെ കൊട്ടാരക്കര ദിണ്ഡിക്കല്‍ ദേശീയപാത ഉപരോധിച്ചു. എച്ച്ആര്‍പിഇ യൂണിയന്‍ പ്രസിഡന്റ് അഡ്വ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പോബ്‌സ് മാനേജ്‌മെന്റിന്റെ 7 എസ്റ്റേറ്റുകളില്‍ ശമ്പളം നല്‍കിയിട്ട് നാലുമാസമായി. ശമ്പളത്തോടൊപ്പം തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഒന്നും നല്‍കുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് എസ്റ്റേറ്റ് ഓഫീസ് പടിക്കല്‍ നിരവധി തവണ സമരം നടത്തിയിട്ടും പരിഹാരമുണ്ടാക്കത്തതിനാലാണ് ഉപരോധവുമായി രംഗത്തെത്തിയത്. പശുമല ഓഫീസില്‍ നിന്നാരംഭിച്ച പ്രകടനം പെട്രോള്‍ പമ്പ് ജങ്ഷന്‍ ചുറ്റി പശുമല ജങ്ഷനില്‍ സമാപിച്ചു. കെപിഡബ്ല്യു യൂണിയന്‍ പ്രസിഡന്റ് ഷാജി പൈനാടത്ത് അധ്യക്ഷനായി. നേതാക്കളായ പിആര്‍ അയ്യപ്പന്‍, രാജന്‍ കൊഴുവമാക്കല്‍, ബാബു ആന്റപ്പന്‍, കെ എ സിദ്ദിഖ് തുടങ്ങിയവര്‍ സംസാരിച്ചു. ഇത് സൂചന സമരം മാത്രമാണെന്നും വിഷയത്തില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുമ്പോട്ട് പോകാനാണ് തീരുമാനമെന്നും നേതാക്കള്‍ പറഞ്ഞു.
What's Your Reaction?






