ഇടുക്കി: അണക്കര പെന്തക്കോസ്തൽ പ്രെയർ അസംബ്ലി 21, 22, 23 തീയതികളിൽ എട്ടാംമൈൽ ഗവ. സ്‌കൂളിനുസമീപമുള്ള പന്തലിൽ കൺവെൻഷൻ നടത്തും. വൈകിട്ട് 5.30 മുതൽ രാത്രി 9 വരെയാണ് പരിപാടി. പാസ്റ്റർ എബി അയിരൂർ, ഡോ. ഷിബു കെ മാത്യു, പാസ്റ്റർ അനീഷ് തോമസ് എന്നിവർ സംസാരിക്കും. റാന്നി രഹോബോത്ത് ഗോസ്പൽ ടീം ഗാനശുശ്രൂഷ നടത്തും.