മൂന്നാറിലെ മണ്ണിടിച്ചില്‍: മരിച്ച ഗണേശന്റെ കുടുംബത്തിന് നഷ്ടപരിഹാരം വൈകുന്നുവെന്ന് പരാതി
മൂന്നാറിലെ മണ്ണിടിച്ചില്‍: മരിച്ച ഗണേശന്റെ കുടുംബത്തിന് നഷ്ടപരിഹാരം വൈകുന്നുവെന്ന് പരാതി
ഇടുക്കി: മൂന്നാര്‍ ഗവ. കോളേജിന് സമീപം മണ്ണിടിച്ചിലില്‍ മരിച്ച അന്തോണിയാര്‍ നഗര്‍ സ്വദേശി ഗണേശന്റെ കുടുംബത്തിന് നഷ്ടപരിഹാരം വൈകുന്നുവെന്ന് പരാതി. ഗണേശന്റെ മരണം സംഭവിച്ച് 3 മാസം കഴിഞ്ഞിട്ടും അടിയന്തിര ധനസഹായമല്ലാതെ മറ്റ് നഷ്ടപരിഹാരമോ സഹായമോ ലഭിച്ചിട്ടില്ല. 2025 ജൂലൈയില്‍ മൂന്നാര്‍ ദേവികുളം റോഡില്‍ പഴയ ഗവ കോളേജിന് സമീപമുണ്ടായ മണ്ണിടിച്ചിലിലാണ് ഗണേശന്‍ മരിക്കുന്നത്. ഗണേശന്‍ ലോറിയോടിച്ച് വരുന്നതിനിടെ അപ്രതീക്ഷിതമായി മണ്ണിടിയുകയായിരുന്നു. അപകടത്തില്‍ ഗണേശന്റെ ലോറിയും തകര്‍ന്നു. ഈ വാഹനം കഴിഞ്ഞ ദിവസമാണ് ദുരന്തസ്ഥലത്ത് നിന്നുയര്‍ത്തി റോഡിലെത്തിച്ചത്. ഉണ്ടായിരുന്ന സ്വര്‍ണം പണയപ്പെടുത്തിയാണ് ഗണേശന്‍ ലോറി വാങ്ങിയത്. ദുരന്ത സമയത്ത് നല്‍കുമെന്നറിയിച്ച നഷ്ടപരിഹാരത്തുക ബന്ധപ്പെട്ട വകുപ്പുകളുടെയും ദേശീയപാത അതോറിറ്റിയുടെയും ഭാഗത്തുനിന്ന് ലഭിച്ചില്ലെന്ന ആക്ഷേപമാണ് കുടുംബത്തിനുള്ളത്. ഇക്കാര്യത്തില്‍ വേഗത കൈവരിക്കാന്‍ നടപടി ഉണ്ടാകണമെന്നും ഗണേശന്റെ കുടുംബം ആവശ്യപ്പെട്ടു.
What's Your Reaction?

