സംസ്ഥാന സ്‌കൂള്‍ ഗെയിംസ്: തായ്ക്വാന്‍ഡോയില്‍ വെങ്കലം നേടി അടിമാലി സ്വദേശികളായ ബേസില്‍ കുര്യനും ആദിത്യന്‍ അജയ്കുമാറും
സംസ്ഥാന സ്‌കൂള്‍ ഗെയിംസ്: തായ്ക്വാന്‍ഡോയില്‍ വെങ്കലം നേടി അടിമാലി സ്വദേശികളായ ബേസില്‍ കുര്യനും ആദിത്യന്‍ അജയ്കുമാറും
ഇടുക്കി: തിരുവനന്തപുരത്തും കണ്ണൂരുമായി നടന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ തായ്ക്വാന്‍ഡോ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ച് അടിമാലി സ്വദേശികള്‍. അടിമാലി മച്ചിപ്ലാവ് ചിറപ്പുറത്ത് ബേസില്‍ കുര്യന്‍ ബിജുവും കത്തിപ്പാറ കരോട്ട്‌ചെറുകയില്‍ ആദിത്യന്‍ അജയ്കുമാറുമാണ് സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ വെങ്കലം കരസ്ഥമാക്കിയത്. അടിമാലി എസ്എന്‍ഡിപി സ്‌കൂളിലെ പ്ലസ് വണ്‍ ബയോ സയന്‍സ് വിദ്യാര്‍ഥിയായ ആദിത്യന്‍ സീനിയര്‍ വിഭാഗം 51 കിലോ വിഭാഗത്തിലാണ് വെങ്കല മെഡല്‍ കരസ്ഥമാക്കിയത്. മാങ്കടവ് കാര്‍മല്‍ മാത ഹൈസ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ബേസില്‍ കുര്യന്‍ ബിജു ജൂനിയര്‍ 45കിലോ വിഭാഗത്തിലാണ് മത്സരത്തിലാണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്. ഇരുവരും അടിമാലി റൗണ്ട് ടു സ്പോര്‍ട്സ് അക്കാദമിയിലെ വിദ്യാര്‍ഥികളാണ്. രാജേഷ് ടി ആര്‍ ആണ് ഇരുവരുടെയും പരിശീലകന്‍.
What's Your Reaction?

