കട്ടപ്പനയില്‍ യുഡിഎഫിന് 6 വിമതര്‍: മുന്‍ ചെയര്‍പേഴ്‌സനും സിറ്റിങ് കൗണ്‍സിലര്‍മാരും മത്സരരംഗത്ത്

കട്ടപ്പനയില്‍ യുഡിഎഫിന് 6 വിമതര്‍: മുന്‍ ചെയര്‍പേഴ്‌സനും സിറ്റിങ് കൗണ്‍സിലര്‍മാരും മത്സരരംഗത്ത്

Nov 26, 2025 - 14:46
 0
കട്ടപ്പനയില്‍ യുഡിഎഫിന് 6 വിമതര്‍: മുന്‍ ചെയര്‍പേഴ്‌സനും സിറ്റിങ് കൗണ്‍സിലര്‍മാരും മത്സരരംഗത്ത്
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭയില്‍ യുഡിഎഫിന് 6 വിമതര്‍. മുന്‍ ചെയര്‍പേഴ്സണും സിറ്റിങ് കൗണ്‍സിലര്‍മാരും ഉള്‍പ്പെടെയുള്ളവരാണ് വിമതരായി മത്സരരംഗത്തുള്ളത്. 6-ാം വാര്‍ഡില്‍ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായ മുന്‍ ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണി ചെറിയാനെതിരെ കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി റിന്റോ സെബാസ്റ്റ്യനും 17-ാം വാര്‍ഡില്‍ സിറ്റിങ് കൗണ്‍സിലറായ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിലിനെതിരെ കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ജോസഫ് സേവ്യറും 23-ാം വാര്‍ഡില്‍ മുന്‍ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നിക്കെതിരെ സിറ്റിങ് കൗണ്‍സിലര്‍ കൂടിയായ മഹിള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മായാ ബിജുവും 30-ാം വാര്‍ഡില്‍ കേരള കോണ്‍ഗ്രസിലെ ടി ജെ ജേക്കബ്ബിനെതിരെ സിറ്റിങ് കൗണ്‍സിലറും കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുമായ ഷമേജ് കെ ജോര്‍ജും 31-ാം വാര്‍ഡില്‍ കേരള കോണ്‍ഗ്രസിലെ മേരിക്കുട്ടി ജോസഫിനെതിരെ മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീന ജോബിയും 33-ാം വാര്‍ഡില്‍ മുന്‍ വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടത്തിനെതിരെ കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് സെക്രട്ടറി ജോബി സ്റ്റീഫനും മത്സരിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow