കെ.പി.എസ്.ടി.എ കട്ടപ്പന ഉപജില്ലാ യാത്രയയപ്പ് സമ്മേളനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഫെബ്രുവരി 15ന്
കെ.പി.എസ്.ടി.എ കട്ടപ്പന ഉപജില്ലാ യാത്രയയപ്പ് സമ്മേളനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഫെബ്രുവരി 15ന്

ഇടുക്കി: കെ.പി.എസ്.ടി.എ കട്ടപ്പന ഉപജില്ലാ യാത്രയയപ്പ് സമ്മേളനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഫെബ്രുവരി 15 ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് നടക്കും. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യും. കെപിഎസ്ടിഎ സബ്ജില്ലാ പ്രസിഡന്റ് ജയ്‌സണ്‍ സ്‌കറിയ അധ്യക്ഷനാകും. മുന്‍ സംസ്ഥാന സെക്രട്ടറി വി.ഡി അബ്രാഹം മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ. സുരേഷ് കുമാര്‍, ജോര്‍ജ് ജേക്കബ്, ജില്ലാ പ്രസിഡന്റ് ജോബിന്‍ കെ കളത്തിക്കാട്ടില്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എം.വി ജോര്‍ജുകുട്ടി, ജോസ് കെ സെബാസ്റ്റ്യന്‍ , വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ആനന്ദ് കോട്ടിരി, സെല്‍വരാജ് ആര്‍, ബിന്‍സ് ദേവസ്യ, റെജി ജോസഫ്, അമല്‍ ആന്റണി എന്നിവര്‍ സംസാരിക്കും. കട്ടപ്പന സബ്ജില്ലയുടെ ഈ വര്‍ഷത്തെ ഭാരവാഹികളായി ബിന്‍സ് ദേവസ്യ (പ്രസിഡന്റ്), റെജി ജോസഫ് (സെക്രട്ടറി), അമല്‍ ആന്റണി (ട്രഷറര്‍) എന്നിവര്‍ ചുമതല ഏല്‍ക്കും. യോഗത്തില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും ഏ ഇ ഒയുമായ കെ. സുരേഷ് കുമാര്‍ , കട്ടപ്പന സബ്ജില്ലയിലെ വിവിധ സ്‌കൂളുകളിലെ വിരമിക്കുന്ന 12 അധ്യാപകര്‍ എന്നിവരെ ആദരിക്കും.
What's Your Reaction?






