എഴുകുംവയല്‍ ഗവ. ഹൈസ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷം 17ന്
എഴുകുംവയല്‍ ഗവ. ഹൈസ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷം 17ന്

ഇടുക്കി: എഴുകുംവയല്‍ ഗവ. ഹൈസ്‌കൂള്‍ സുവര്‍ണ ജൂബിലി 17ന് ആഘോഷിക്കും. രാവിലെ 10ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. എം എം മണി എംഎല്‍എ അധ്യക്ഷനാകും. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. സ്‌കൂളിലെ ആദ്യകാല സംഘാടകരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനുവും മുന്‍ അധ്യാപകരെ ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ വി എന്‍ മോഹനനും ആദരിക്കും. പരീക്ഷയില്‍ മികച്ച വിജയം നേടിയവര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ് ഉപഹാരം നല്‍കും. പഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജനും എസ്എന്‍ഡിപി യോഗം ബോര്‍ഡ് അംഗം കെ എന്‍ തങ്കപ്പനും പ്രതിഭകളെ അനുമോദിക്കും. ഉച്ചയ്ക്ക് 12ന് പൂര്‍വ അധ്യാപക- വിദ്യാര്‍ഥി സംഗമം വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ആര്‍ വിജയ ഉദ്ഘാടനം ചെയ്യും. രണ്ടിന് കലാസന്ധ്യയും 4.30ന് ഗാനമേളയും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ആര്‍ സതീശന്‍, പ്രീമി ലാലിച്ചന്‍, സാബു മണിമലക്കുന്നേല്‍, സാബു മാലിയില്‍, ജോണി പുതിയാപറമ്പില്‍, ജോര്‍ജ് മൈക്കിള്‍, ജയ്‌സണ്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






