കട്ടപ്പന നഗരസഭയുടെ 'തണല്‍' അഭയകേന്ദ്രം നിര്‍മാണോദ്ഘാടനം 16ന്
കട്ടപ്പന നഗരസഭയുടെ 'തണല്‍' അഭയകേന്ദ്രം നിര്‍മാണോദ്ഘാടനം 16ന്

ഇടുക്കി: ദേശിയ നഗര ഉപജീവനമിഷന്‍ - നഗര ദരിദ്രര്‍ക്കുള്ള പാര്‍പ്പിടപദ്ധതിയുടെ ഭാഗമായി കട്ടപ്പന നഗരസഭ തണല്‍ എന്ന പേരില്‍ ആരംഭിക്കുന്ന അഭയ കേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം 16ന് നടക്കും. അഡ്വ ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്സണ്‍ ബീന ടോമി അധ്യക്ഷയാകും. നഗരസഭയുടെ ഉടമസ്ഥതയില്‍ പേഴുംകവലയിലുള്ള സ്ഥലത്താണ് മൂന്നുനിലകളിലായി കെട്ടിടം നിര്‍മിക്കുന്നത്. സ്വന്തമായി സ്ഥലമില്ലാത്തത് കൊണ്ടും മറ്റ് സാഹചര്യങ്ങള്‍കൊണ്ടും ജീവിത സുരക്ഷതത്വം ഇല്ലാത്തവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് പരിഗണിക്കുന്നത്. നാഷണല്‍ അര്‍ബന്‍ ലൗവ്‌ലിഹുഡ് മിഷന്‍ അനുവദിച്ച 3.15 കോടിയും നഗരസഭയുടെ 40 ലക്ഷവും ചെലവഴിച്ചാണ് നിര്‍മാണം.ഡോക്ടറുടെ സേവനവും ഫാര്‍മസി, ലിഫ്റ്റ് തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഉണ്ടാകും. 40 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യത്തിലാണ് നിര്‍മാണം.
യോഗത്തില്‍ കുടുബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ റെജീനാ ടി.എം. മുഖ്യപ്രഭാഷണം നടത്തും. വൈസ് ചെയര്‍മാന്‍ അഡ്വ. കെ.ജെ ബെന്നി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സിബി പാറപ്പായി, മനോജ് മുരളി, ജാന്‍സി ബേബി, ഐബിമോള്‍ രാജന്‍, ലീലാമ്മ ബേബി തുടങ്ങിയവര്‍ സംസാരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ബീന ടോമി, അഡ്വ. കെ.ജെ. ബെന്നി, ജോയി വെട്ടിക്കുഴി, സിബി പാറപ്പായി, ഐബിമോള്‍ രാജന്‍, ലീലാമ്മ ബേബി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






