വണ്ടിപ്പെരിയാര്‍ പഞ്ചായത്തിന് 33.10 കോടിയുടെ ബജറ്റ്
വണ്ടിപ്പെരിയാര്‍ പഞ്ചായത്തിന് 33.10 കോടിയുടെ ബജറ്റ്

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ബജറ്റില്‍ ഭവന നിര്‍മാണം, ദാരിദ്ര നിര്‍മാര്‍ജനം എന്നിവയ്ക്ക് മുന്‍ഗണന. 33,10,20,108 രൂപ വരവും, 32,60,73,600 രൂപ ചെലവും, 49,46,508 രൂപ മിച്ചവുമുള്ള ബജറ്റ് വൈസ് പ്രസിഡന്റ് എം ശ്രീരാമന്‍ അവതരിപ്പിച്ചു. കുടിവെള്ളം, ശുചിത്വം, പശ്ചാത്തല സൗകര്യ വികസനം, ടൂറിസം, ഉല്‍പ്പാദന മേഖലയുടെ വളര്‍ച്ച, വയോജന ക്ഷേമം, വിദ്യാഭ്യാസ സംഭരണം, പട്ടികജാതി- പട്ടികവര്‍ഗ ക്ഷേമം എന്നിവയ്ക്കും അഗതിക്ഷേമ പദ്ധതികള്‍, വനിതാക്ഷേമം, റോഡുകളുടെ നവീകരണം എന്നിവയ്ക്കും ബജറ്റില്‍ തുക വകയിരുത്തി. പ്രസിഡന്റ് കെ എം ഉഷ അധ്യക്ഷയായി. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഡി അജിത്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഷീല കുളത്തിങ്കല്‍, ജെ പ്രതിഭ, സെക്രട്ടറി അശോക് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






