വണ്ടിപ്പെരിയാറില്‍ എല്‍ഡിഎഫ് ബഹുജന സദസ്സ്
വണ്ടിപ്പെരിയാറില്‍ എല്‍ഡിഎഫ് ബഹുജന സദസ്സ്

ഇടുക്കി: കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്ക്കും സാമ്പത്തിക ഉപരോധത്തിനും എതിരെ നടത്തിയ ഡല്‍ഹി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്‍ഡിഎഫ് വണ്ടിപ്പെരിയാറില്‍ ബഹുജന സദസ്സ് നടത്തി. കേരള കോണ്‍ഗ്രസ് (സ്‌കറിയ വിഭാഗം) ജില്ലാ പ്രസിഡന്റ് ജോണി ചെരുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയ കമ്മിറ്റിയംഗം എം തങ്കദുരൈ അധ്യക്ഷനായി. സിപിഎം പീരുമേട് ഏരിയാ സെക്രട്ടറി എസ് സാബു, സിപിഐ പീരുമേട് ഏരിയാ സെക്രട്ടറി ബി ബാബുക്കുട്ടി, എസ് പി രാജേന്ദ്രന്‍, ശാന്തി ഹരിദാസ്, കെ ചന്ദ്രന്‍, എന്‍ നവാസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






