സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ കൃഷി ചെയ്യാന്‍ പോബ്‌സ് എസ്റ്റേറ്റ് മാനേജ്‌മെന്റ് തടസം നില്‍ക്കുന്നതായി പരാതി
സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ കൃഷി ചെയ്യാന്‍ പോബ്‌സ് എസ്റ്റേറ്റ് മാനേജ്‌മെന്റ് തടസം നില്‍ക്കുന്നതായി പരാതി

ഇടുക്കി: ആര്‍ബിടി കമ്പനിയുടെ കൈയില്‍ നിന്ന് സ്വകാര്യ വ്യക്തി വാങ്ങിയ ഭൂമിയില്‍ കൃഷി ചെയ്യാന്‍ പോബ്‌സ് എസ്റ്റേറ്റ് മാനേജ്‌മെന്റ് തടസം നില്‍ക്കുന്നതായി പരാതി. ഗ്രാമ്പി എസ്റ്റേറ്റില്‍ താമസിക്കുന്ന പരമശിവനാണ് പരാതിയുമായി രംഗത്തെത്തിയത്. ഈ സ്ഥലം പോബ്‌സ് എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന വാദമുയര്‍ത്തിയാണ് മാനേജ്‌മെന്റ് ജോലികള്‍ക്ക് തടസം നില്‍ക്കുന്നതെന്ന് പരമശിവന്‍ പറഞ്ഞു. എന്നാല്‍ താന്‍ 20 വര്‍ഷം മുമ്പ് ആര്‍ബിടി കമ്പനി ഉടമ മണിഷര്‍മയില്‍ നിന്നാണ് 3ഏക്കര്‍ സ്ഥലം വാങ്ങിയത്. പോബ്‌സ് മാനേജ്‌മെന്റ് സ്ഥലം ഏറ്റെടുക്കുന്നതിന് മുമ്പാണ് താന്‍ സ്ഥലം വാങ്ങിയതെന്നും കൃത്യമായി രേഖകളുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു. കോടതിയില്‍ നിന്ന് ലഭിച്ച ഇഞ്ചക്ഷന്‍ ഓര്‍ഡര്‍ നിലനില്‍ക്കെയാണ് തങ്ങളുടെ സ്ഥലത്ത് ജോലികള്‍ ചെയ്യുന്നതിന് തടസവാദവുമായി എസ്റ്റേറ്റ് മാനേജ്‌മെന്റ് രംഗത്ത് എത്തിയിരിക്കുന്നത്. താന്‍ പണം കൊടുത്ത് വാങ്ങിയ സ്ഥലത്ത് ജോലികള്‍ ചെയ്യാന്‍ സമ്മതിക്കാതെ ഗുണ്ടായിസത്തിലൂടെ എസ്റ്റേറ്റ് അധികൃതര്‍ തന്നെ മര്‍ദിക്കുകയും ചെയ്‌തെന്ന് പരമശിവന്‍ പറഞ്ഞു. ഇതിനെതിരെ കലക്ടര്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ക്കും പൊലീസിലും പരാതി നല്‍കിയെങ്കിലും നടപടിയില്ല. അധികൃതര്‍ ഇടപെട്ട് തങ്ങളുടെ സ്ഥലത്ത് ജോലികള്‍ ചെയ്യാനുള്ള സംരക്ഷണം നല്‍കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.
What's Your Reaction?






