കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂള്‍ വാര്‍ഷികം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു
കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂള്‍ വാര്‍ഷികം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു

ഇടുക്കി: കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ ബീനാ ടോമി അധ്യക്ഷയായി. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. സേവനത്തില്‍നിന്ന് വിരമിക്കുന്ന പ്രഥമാധ്യാപിക വി ബി തങ്കമണി, അധ്യാപിക കെ കെ ഷൈബി എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. ദേശീയ സ്‌കൂള്‍ കായികമേളയില്‍ സ്വര്‍ണ മെഡല്‍ നേടിയ ജോബിന ജോബി, കലാ കായിക പ്രതിഭകള്‍ എന്നിവരെ അനുമോദിച്ചു. കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ് സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് നടത്തി. മെന്റലിസ്റ്റ് അര്‍ജുന്റെ കലാസന്ധ്യയും ബാബു പുളിക്കലിന്റെ മാജിക് ഷോയും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന റിഥം മ്യൂസിക് ബാന്‍ഡിന്റെ ഗാനമേളയും നടന്നു. നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി സുവനീര്‍ പ്രകാശനം ചെയ്തു. കൗണ്‍സിലര്‍മാരായ ഐബിമോള്‍ രാജന്‍, ധന്യ അനില്‍, സിജു ചക്കുംമൂട്ടില്‍, ഷാജി കൂത്തോടിയില്‍, സിജോമോന്‍ ജോസ്, പി ജെ ജോണ്‍, പ്രശാന്ത് രാജു, പ്രിന്‍സിപ്പല്‍ മിനി ഐസക്, മാത്യു ജോര്‍ജ്, ജോമോന്‍ പൊടിപാറ, അഡ്വ. സുജിത്ത് ശശി, പി കെ ജോഷി, വി ജെ പ്രദീപ്കുമാര്‍, അഡ്വ. സീമ പ്രമോദ്, മനോജ് പതാലില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






