വണ്ടിപ്പെരിയാറില്‍ കാല്‍നട യാത്രികനെ സ്‌കൂട്ടര്‍ ഇടിച്ചതായി പരാതി
വണ്ടിപ്പെരിയാറില്‍ കാല്‍നട യാത്രികനെ സ്‌കൂട്ടര്‍ ഇടിച്ചതായി പരാതി

ഇടുക്കി: വണ്ടിപ്പെരിയാര്‍ ടൗണില്‍ കാല്‍നട യാത്രികനെ ഇടിച്ച സ്‌കൂട്ടര്‍ നിര്‍ത്താതെ പോയതായി പരാതി. പെരിയാര്‍ എസ്റ്റേറ്റ് ജീവനക്കാരന്‍ എസ് പാല്‍മുരുകനാണ് അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 7ഓടെയാണ് സംഭവം. റോഡിനുകുറുകെ കടക്കുന്നതിനിടെ സ്‌കൂട്ടര്‍ തട്ടി പരിക്കേല്‍ക്കുകയായിരുന്നു. അപകടമുണ്ടാക്കിയശേഷം അവഗണിക്കുന്നവര്‍ക്കെതിരെ നടപടിസ്വീകരിക്കണമെന്ന് പൊതുപ്രവര്‍ത്തന്‍ എം ഉദയസൂര്യന്‍ ആവശ്യപ്പെട്ടു. വണ്ടിപ്പെരിയാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
What's Your Reaction?






