ഇടുക്കി ശ്രീധര്‍മ ശാസ്താദേവീ ഗുരുദേവക്ഷേത്രം ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി
ഇടുക്കി ശ്രീധര്‍മ ശാസ്താദേവീ ഗുരുദേവക്ഷേത്രം ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി
ഇടുക്കി: എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന് കീഴിലുള്ള ഇടുക്കി ശ്രീധര്‍മ ശാസ്താദേവീ ഗുരുദേവക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി. മേല്‍ശാന്തി എ എസ് മഹേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ ജി തങ്കച്ചന്‍ അധ്യക്ഷനായി. മരിയപുരം പഞ്ചായത്തിലെ 14 അംഗങ്ങള്‍ക്കും ബ്ലോക്ക്- ജില്ലാ പഞ്ചായത്തംഗങ്ങള്‍ക്കുമാണ് സ്വീകരണം നല്‍കിയത്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ എപി ഉസ്മാന്‍, ഇടുക്കി ജില്ലാ പഞ്ചായത്തംഗം ഫ്രാന്‍സിസ് അറക്കയ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?