ബിജെപി ആനവിലാസം ടൗണ്‍ കമ്മിറ്റി ഓഫീസ് തുറന്നു 

ബിജെപി ആനവിലാസം ടൗണ്‍ കമ്മിറ്റി ഓഫീസ് തുറന്നു 

Jan 4, 2026 - 13:41
Jan 4, 2026 - 14:35
 0
ബിജെപി ആനവിലാസം ടൗണ്‍ കമ്മിറ്റി ഓഫീസ് തുറന്നു 
This is the title of the web page

ഇടുക്കി: ബിജെപി ആനവിലാസം ടൗണ്‍ കമ്മിറ്റി ഓഫീസ് ജില്ലാ ജനറല്‍ സെക്രട്ടറി കെ കുമാര്‍ ഉദ്ഘാടനം ചെയ്തു. ശബരിമല ശാസ്താവിന്റെ സ്വര്‍ണം കൊള്ളയടിച്ചത്  കമ്മ്യൂണിസ്റ്റുകാരാണെന്നും അവര്‍ക്ക് നേതൃത്വം കൊടുക്കുന്ന സര്‍ക്കാരാണ് ഇവിടെ ഭരിക്കുന്നതെന്നും അവര്‍ക്കെതിരെ സംസാരിക്കാന്‍ പിണറായി വിജയനോ പാര്‍ട്ടിക്കാര്‍ക്കോ ഭയമാണെന്നും കെ. കുമാര്‍ ആരോപിച്ചു. നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനത്തിനുശേഷമാണ് ഓഫീസ് ഉദ്ഘാടനവും പതാക ഉയര്‍ത്തലും നടന്നത്. ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് വി. മഹേന്ദ്രന്‍ അധ്യക്ഷനായി. പീരുമേട് നിയോജകമണ്ഡലം പ്രസിഡന്റ് സനീഷ് കൊമ്പറമ്പില്‍, ബിജെപി ജില്ലാ ട്രഷറര്‍ അമ്പിളി രാജന്‍, നേതാക്കളായ വി. ജി. സുരേഷ്, തോമസ് ചെറിയാന്‍, എസ്. ശരവണന്‍, കെ ശിവകുമാര്‍, അഡ്വ. പി സി എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow