കട്ടപ്പനയില്‍ ഇതര സംസ്ഥാനക്കാരുടെ ക്രിസ്മസ് ആഘോഷം: ആടിത്തിമിര്‍ത്ത് 'അതിഥി'കള്‍

കട്ടപ്പനയില്‍ ഇതര സംസ്ഥാനക്കാരുടെ ക്രിസ്മസ് ആഘോഷം: ആടിത്തിമിര്‍ത്ത് 'അതിഥി'കള്‍

Dec 25, 2025 - 15:16
 0
കട്ടപ്പനയില്‍ ഇതര സംസ്ഥാനക്കാരുടെ ക്രിസ്മസ് ആഘോഷം: ആടിത്തിമിര്‍ത്ത് 'അതിഥി'കള്‍
This is the title of the web page

ഇടുക്കി: ഹൈറേഞ്ചിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി കട്ടപ്പനയില്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. കട്ടപ്പന പവര്‍ ഇന്‍ജീസസ് ഹിന്ദി ചര്‍ച്ച് സിഎസ്‌ഐ ഗാര്‍ഡനില്‍ നടത്തിയ ആഘോഷം നഗരസഭ നിയുക്ത ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനംചെയ്തു. ബംഗാള്‍, അസാം, ബീഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഖഡ്, മധ്യപ്രദേശ്, ഒഡീഷ എന്നിവിടങ്ങളില്‍നിന്നുള്ള നൂറുകണക്കിന് പേര്‍ പങ്കെടുത്തു.
ഹിന്ദി, ബംഗാളി, ആസാമീസ്, നേപ്പാളി, സന്താളി, ശാദ്രി, ഒഡിയ എന്നീ ഭാഷകളില്‍ കരോള്‍ഗാനങ്ങള്‍ ആലപിച്ചു. കൂടാതെ, പരമ്പരാഗത ആദിവാസി നൃത്തവും അരങ്ങേറി. ജോയി വെട്ടിക്കുഴി, നഗരസഭാ കൗണ്‍സിലര്‍മാരായ തോമസ് മൈക്കിള്‍, പി ആര്‍ രമേശ് എന്നിവര്‍ചേര്‍ന്ന് ക്രിസ്മസ് കേക്ക് മുറിച്ചു. റവ. ഡോ. ജേക്കബ് മാത്യു സന്ദേശം നല്‍കി. റവ. ഡോ. ബിനോയി പി ജേക്കബ്, പാസ്റ്റര്‍ തോമസ് ജോണ്‍, റവ. അനില്‍ സി മാത്യു, ബ്രദര്‍ ജോര്‍ജ് തോമസ്, ജേക്കബ്, ജോര്‍ജി മാത്യു, ജോര്‍ജ് ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു. സോജന്‍ ഹെബ്രോം, ദിനേശ് ഹെബ്രോം, സുനില്‍ മുര്‍മു, സുമിത് മറന്‍ഡി എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow