ദൃശ്യവിരുന്നായി പാറത്തോട് സെന്റ് ജോര്‍ജ് പള്ളിയിലെ 'കപ്പല്‍ പുല്‍ക്കൂട്'
ദൃശ്യവിരുന്നായി പാറത്തോട് സെന്റ് ജോര്‍ജ് പള്ളിയിലെ 'കപ്പല്‍ പുല്‍ക്കൂട്'
ഇടുക്കി: പാറത്തോട് സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലെ കപ്പല്‍ മാതൃകയിലുള്ള പുല്‍ക്കൂട് ജനശ്രദ്ധയാകര്‍ഷിക്കുന്നു. 'പ്രത്യാശയുടെ തീര്‍ഥാടകര്‍' എന്ന ജൂബിലിവര്‍ഷ ആശയം ഉള്‍ക്കൊണ്ട് കെസിവൈഎം യൂണിറ്റംഗങ്ങളാണ് മനോഹരമായ പുല്‍ക്കൂട് പള്ളിമുറ്റത്ത് നിര്‍മിച്ചത്. ഒരുമാസത്തോളം ഇതിനായി ചെലവഴിച്ചു. മഹാജൂബിലി വര്‍ഷത്തിന്റെ ലോഗോയില്‍, വ്യത്യസ്ത ധ്രുവങ്ങളിലുള്ള മനുഷ്യര്‍ ഒരുനൗകയില്‍ ഒരുമിച്ച് യാത്ര ചെയ്യുന്നതാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഇതാണ് ഇടവകയിലെ യുവജനങ്ങള്‍ക്ക് പുല്‍ക്കൂട് ഒരുക്കാന്‍ പ്രചോദനമായത്. വിവിധ സ്ഥലങ്ങളില്‍നിന്നായി നിരവധിപേര്‍ പുല്‍ക്കൂട് കാണാന്‍ എത്തുന്നുണ്ട്. വികാരി ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, സഹവികാരി ഫാ. മെല്‍ഫിന്‍ കരിവേലിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?