ചുരുളി എസ്എന്‍ യുപി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
ചുരുളി എസ്എന്‍ യുപി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
ഇടുക്കി: ചുരുളി എസ്എന്‍ യുപി സ്‌കൂള്‍ വാര്‍ഷികാഘോഷം കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ് ഉദ്ഘാടനംചെയ്തു. സ്‌കൂള്‍ ബസും ഫ്‌ളാഗ് ഓഫ് ചെയ്തു. ഡീന്‍ കുര്യക്കോസ് എംപിയുടെ പ്രദേശിക വികസന ഫണ്ടില്‍നിന്ന് 17 ലക്ഷം രൂപ ചെലവഴിച്ചാണ് ബസ് വാങ്ങിയത്. പിടിഎ പ്രസിഡന്റ് ബിനു ടി ആര്‍ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോയിമോന്‍ സണ്ണി എഡ്യു ഫെസ്റ്റ് ഉദ്ഘാടനംചെയ്തു. എസ്എന്‍ഡിപി യോഗം ചുരുളി ശാഖ സെക്രട്ടറി എം എന്‍ ഷണ്‍മുഖദാസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം സോണാ ട്രീസ ജോബി, പഞ്ചായത്തംഗങ്ങളായ ദീപാ ജോസഫ്, ടോമി നെല്ലിപ്പള്ളി, പെന്‍ഷന്‍ ഫോറം ചെയര്‍മാന്‍ പി കെ മോഹന്‍ദാസ്, ഹെഡ്മാസ്റ്റര്‍ ജയ്മി എം ഡി, പിടിഎ സെക്രട്ടറി സോണിയ സുകു, എംപിടിഎ പ്രസിഡന്റ് ജയലക്ഷ്മി രതീഷ്, സ്റ്റാഫ് സെക്രട്ടറി ധന്യ മോഹനന്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?