നെല്‍കൃഷിയെ നെഞ്ചോട് ചേര്‍ത്ത് കുഞ്ചിപ്പെട്ടി ഉന്നതി
നെല്‍കൃഷിയെ നെഞ്ചോട് ചേര്‍ത്ത് കുഞ്ചിപ്പെട്ടി ഉന്നതി
ഇടുക്കി: നെല്‍കൃഷിയെ നെഞ്ചോട് ചേര്‍ത്ത് അടിമാലി പഞ്ചായത്തിലെ കുഞ്ചിപ്പെട്ടി ഉന്നതി. മേഖലയിലെ 40 ഏക്കറിലേറെ സ്ഥലത്താണ് നെല്‍ക്കൃഷിയുള്ളത്. നെല്ല് കൊയ്തെടുത്ത് പാടത്തുവച്ചുതന്നെ യന്ത്ര സഹായത്തോടെ മെതിച്ചെടുക്കുന്ന ജോലികളാണ് നിലവില്‍ ഇവിടെ നടക്കുന്നത്. പട്ടിക വര്‍ഗ വികസന വകുപ്പാണ് കറ്റ മെതിക്കാനുള്ള യന്ത്രം എത്തിച്ചുനല്‍കിയത്. ഇത് പണിക്കൂലി ലാഭിക്കുന്നതിനൊപ്പം ജോലിഭാരം കുറയ്ക്കുകയും ചെയ്യുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു. കാടുവെട്ട് യന്ത്രം, പമ്പ് സെറ്റ്, കൊയ്ത്തു യന്ത്രം എന്നിവ ലഭിച്ചതോടെ നെല്‍ കൃഷിയുമായി ബന്ധപ്പെട്ട ജോലികള്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ എളുപ്പമായി. കഴിഞ്ഞ വര്‍ഷം വിപണിയിലിറക്കിയ കുഞ്ചിപ്പെട്ടി ബ്രാന്‍ഡ് അരി കൂടുതലായി വിപണിയിലിറക്കാനുള്ള പരിശ്രമത്തിലാണ് ഇവര്‍. നെല്ല് കുത്തി അരിയാക്കുന്നതിനുള്ള മില്ല് ഉടന്‍ തന്നെ ഉന്നതിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. പ്രദേശത്ത് വനംവകുപ്പിന്റെ തരിശായി കിടക്കുന്ന ഭൂമി വിട്ടുനല്‍കിയാല്‍ അവിടെ പരമ്പരാഗത കൃഷികള്‍ വ്യാപിപ്പിക്കാനാകുമെന്നും പാടശേഖരസമിതി പറയുന്നു.
What's Your Reaction?