അണക്കര ലയണ്‍സ് ക്ലബ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
അണക്കര ലയണ്‍സ് ക്ലബ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
ഇടുക്കി: അണക്കര ലയണ്‍സ് ക്ലബ്ബും വണ്ടന്‍മേട് സാമൂഹിക ആരോഗ്യ കേന്ദ്രവും ജില്ലാ ആശുപത്രി മൊബൈല്‍ യൂണിറ്റും ചേര്‍ന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി ഉദ്ഘാടനം ചെയ്തു. ഡോ. മീര മാത്യു പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. കാഴ്ച പരിശോധന, കണ്ണട നിര്‍ണയം, തിമിര രോഗനിര്‍ണയം, ഡയബറ്റിക് റെറ്റിനൊപ്പതി പരിശോധന എന്നിവയുടെ സേവനം ക്യാമ്പില്‍ ലഭ്യമായിരുന്നു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, ഡോ. മീര മാത്യു, വ്യാപാരി വ്യവസായി ഏകോപന സമിതി അണക്കര യൂണിറ്റ് സെക്രട്ടറി ജോജു കുരുവിള, ലയണ്‍സ് ക്ലബ് ഭാരവാഹികളായ ജോസഫ് പുതുമന, ഷിബു തോമസ്, അരുണ്‍ മാത്യു, വിജി ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?