കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളില്‍ പോഷകാഹാര പ്രദര്‍ശനം നടത്തി
കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളില്‍ പോഷകാഹാര പ്രദര്‍ശനം നടത്തി

ഇടുക്കി: കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളില്‍ പോഷകാഹാര പ്രദര്‍ശനം നടത്തി. ഫാസ്റ്റ് ഫുഡുകളുടെ പിറകെ പോകുന്ന പുതുതലമുറയെ ശരീരത്തിന് ഉതകുന്ന പോഷകാഹാര രീതികളിലേക്ക് തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ വകുപ്പും വനിത ശിശുവികസന വകുപ്പും ചേര്‍ന്ന് പ്രദര്‍ശനം നടത്തിയത്. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലുള്ള കുട്ടികളുടെ വീടുകളില്‍ നിന്ന് ആഹാരങ്ങള്‍ സ്‌കൂളിലേക്ക് ഉണ്ടാക്കി കൊണ്ടുവന്നാണ് പ്രദര്‍ശനം ഒരുക്കിയത്. വിവിധതരം പോഷകാഹാരങ്ങള്‍ എത്തിയത്തോടെ പ്രദര്‍ശനം വ്യത്യസ്തമായി. ഏറ്റവും പോഷകഗുണമുള്ള ആഹാരത്തിന് സമ്മാനവും ഒരുക്കിയിരുന്നു. മുഴുവന്‍ വിദ്യാര്‍ഥികളും പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
What's Your Reaction?






