കോടതി ഉത്തരവുണ്ടായിട്ടും നിക്ഷേപ തുക മടക്കി നല്‍കുന്നില്ല: നെടുങ്കണ്ടം ഡീലേഴ്സ് ബാങ്കിന് മുമ്പില്‍ സമരവുമായി നിക്ഷേപകര്‍
കോടതി ഉത്തരവുണ്ടായിട്ടും നിക്ഷേപ തുക മടക്കി നല്‍കുന്നില്ല: നെടുങ്കണ്ടം ഡീലേഴ്സ് ബാങ്കിന് മുമ്പില്‍ സമരവുമായി നിക്ഷേപകര്‍

ഇടുക്കി: ജില്ലാ ഡീലേഴ്സ് ബാങ്ക് നെടുങ്കണ്ടം ശാഖയ്ക്ക് മുമ്പില്‍ തുടര്‍ സമരവുമായി നിക്ഷേപകര്‍. കോടതി ഉത്തരവ് ഉണ്ടായിട്ടുപോലും നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കുന്നില്ലെന്നാണ് പരാതി. ഡീലേഴ്സ് സഹകരണ ബാങ്കില്‍ ബാങ്കില്‍ കോടികളുടെ തട്ടിപ്പാണ് നടന്നത്. സാധരണക്കാരായ നിരവധി നിക്ഷേപകര്‍ക്കാണ് പണം തിരികെ ലഭി്ക്കാനുള്ളത്. പല നിക്ഷേപകരും കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങിയെങ്കിലും ഇതുവരെയും പണം മടക്കി ലഭിച്ചിട്ടില്ല. പൊലീസിന്റെ സാനിധ്യത്തില്‍ നിരവധി ചര്‍ച്ചകളും നടന്നിട്ടുണ്ടെങ്കിലും നിലവിലെ ഭരണ സമിതി പണം മടക്കി നല്‍കാതെ വന്നതോടെയാണ് നിക്ഷേപകര്‍ ബാങ്കിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തി സമരം ആരംഭിച്ചത്. ജീവനക്കാരെ ഓഫീസിലേക്ക് കടക്കാന്‍ അനുവദിക്കാതെയായിരുന്നു സമരം. നെടുങ്കണ്ടം പൊലീസ് എത്തി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് വരും ദിവസം ബാങ്ക് പ്രസിഡന്റുമായി ചര്‍ച്ച നടത്താമെന്ന ഉറപ്പില്‍ സമരക്കാര്‍ താല്‍കാലികമായി പിരിഞ്ഞു. അടുത്ത ദിവസവും ബാങ്കിന് മുമ്പില്‍ സമരം നടത്തുമെന്നും പണം തിരികെ ലഭിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും നിക്ഷേപകര്‍ പറഞ്ഞു.
What's Your Reaction?






