ദേശീയപാതയില്‍ മണ്ണിടിച്ചില്‍ ഭീഷണി: നേര്യമംഗലം- മൂന്നാര്‍ റൂട്ടില്‍ ഭീതിയോടെ വാഹനയാത്രികര്‍
ദേശീയപാതയില്‍ മണ്ണിടിച്ചില്‍ ഭീഷണി: നേര്യമംഗലം- മൂന്നാര്‍ റൂട്ടില്‍ ഭീതിയോടെ വാഹനയാത്രികര്‍

ഇടുക്കി: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം- മൂന്നാര്‍ റൂട്ടില്‍ മണ്ണിടിച്ചില്‍ ഭീഷണി. നവീകരണ ജോലികളുടെ ഭാഗമായി മണ്ണ് നീക്കിയതോടെയാണ് പലസ്ഥലങ്ങളിലായി മണ്ണിടിഞ്ഞത്. മണ്‍തിട്ടയ്ക്ക് മുകളിലുള്ള നിരവധി വീടുകളും അപകടഭീഷണിയിലാണ്. കഴിഞ്ഞ മഴക്കാലത്തും സമാന സ്ഥിതിയുണ്ടായിരുന്നു. മണ്ണ് നീക്കിയ സ്ഥലങ്ങളില്‍ സംരക്ഷണ ഭിത്തി നിര്‍മാണം വൈകുന്നു. ഓട നിര്‍മിക്കാന്‍ അശാസ്ത്രീയമായി മണ്ണ് മാറ്റിയും പ്രതിസന്ധിയിലായി. പല വീടുകളിലെയും താമസക്കാര്‍ മറ്റിടങ്ങളിലേക്ക് മാറി.
മണ്ണിട്ട് നികത്തി ഓടകളും കലുങ്കുകളും അടഞ്ഞതോടെ മഴ വെള്ളം കൃഷിയിടങ്ങളിലൂടെയാണ് ഒഴുകുന്നത്. മഴ ശക്തിപ്രാപിച്ചാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടാകാന്‍ സാധ്യതയുണ്ട്.
What's Your Reaction?






