സഞ്ചാരികള്‍ക്കായി ത്രീഡി ദ്യശ്യ വിസ്മയം: മൂന്നാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഡോം തിയറ്റര്‍ സജ്ജം
സഞ്ചാരികള്‍ക്കായി ത്രീഡി ദ്യശ്യ വിസ്മയം: മൂന്നാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഡോം തിയറ്റര്‍ സജ്ജം

ഇടുക്കി: മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ക്കായി ഡോം തിയറ്റര്‍ പദ്ധതിയുമായി ഡിടിപിസി. മൂന്നാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനിലാണ് 360 ഡിഗ്രി സൂപ്പര്‍ റിയാലിറ്റി ഡോം തിയറ്റര്‍ നിര്‍മിച്ചിരിക്കുന്നത്. സഞ്ചാരികളെ ഗാര്‍ഡനിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ജില്ലയിലെ രണ്ടാമത്തെ ഡോം തിയറ്ററാണ് മൂന്നാറില്‍ സജീകരിച്ചിരിക്കുന്നത്. പൂര്‍ണമായി നിറഞ്ഞുനില്‍ക്കുന്ന സ്‌ക്രീനില്‍ ത്രീഡി ഗ്ലാസുകള്‍ ഇല്ലാതെ ത്രില്ലിങ് ദൃശ്യങ്ങള്‍ ഒരേ സമയം 30 പേര്‍ക്ക് കാണാന്‍ സാധിക്കും. സ്വകാര്യ സംരംഭകരും ഡിടിപിസിയും ചേര്‍ന്ന് 80 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് തിയറ്റര്‍ നിര്‍മിച്ചിരിക്കുന്നത്. ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഗ്ലാസ് വാച്ച് ടവറിന്റെ നിര്‍മാണവും അവസാന ഘട്ടത്തിലാണ്.
What's Your Reaction?






