കട്ടപ്പന നഗരസഭ കൗണ്‍സില്‍ യോഗം ചേര്‍ന്നു

 കട്ടപ്പന നഗരസഭ കൗണ്‍സില്‍ യോഗം ചേര്‍ന്നു

May 13, 2025 - 16:28
 0
 കട്ടപ്പന നഗരസഭ കൗണ്‍സില്‍ യോഗം ചേര്‍ന്നു
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭയില്‍  അടിയന്തര കൗണ്‍സില്‍ യോഗം ചേര്‍ന്നു. 2025 -26 വാര്‍ഷിക പദ്ധതിയിലെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനായി ജൂണ്‍ മാസത്തിനുമുമ്പ്  നഗരസഭയിലെ മുഴുവന്‍ വാര്‍ഡ് സഭകളും ചേര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് ലഭിക്കുന്ന ലിസ്റ്റ് അനുസരിച്ച് സെപ്റ്റംബറിന് മുമ്പ് മുഴുവന്‍ വ്യക്തിഗത ആനുകൂല്യങ്ങളും വിതരണം ചെയ്യും. 2025-26 സാമ്പത്തിക വര്‍ഷ വര്‍ക്കുകള്‍ സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കും. ഇതിനായി ദ്രുതഗതിയിലുള്ള നടപടികളും പ്രവര്‍ത്തനങ്ങളും നടത്തും. ഡിപിസിയുടെ അംഗീകാരം ലഭിച്ച വര്‍ക്കുകള്‍ എസ്റ്റിമേറ്റ് പൂര്‍ത്തീകരിച്ച് തുടര്‍നടപടികള്‍ക്ക് അയച്ചിരുന്നു. ടിഎസ് ലഭിക്കുന്നതിനനുസരിച്ച് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും സെപ്റ്റംബറില്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും. 

Slide 1
Slide 2

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow