രാജീവ് സ്മൃതിയാത്ര കുമളിയില്‍നിന്ന് ആരംഭിച്ചു: 21ന് ശ്രീപെരുമ്പത്തൂരില്‍ സമാപിക്കും    

രാജീവ് സ്മൃതിയാത്ര കുമളിയില്‍നിന്ന് ആരംഭിച്ചു: 21ന് ശ്രീപെരുമ്പത്തൂരില്‍ സമാപിക്കും    

May 19, 2026 - 15:24
 0
രാജീവ് സ്മൃതിയാത്ര കുമളിയില്‍നിന്ന് ആരംഭിച്ചു: 21ന് ശ്രീപെരുമ്പത്തൂരില്‍ സമാപിക്കും    
This is the title of the web page

ഇടുക്കി: കേരള പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ(ഐഎന്‍ടിയുസി) 21-ാമത് രാജീവ് സ്മൃതിയാത്ര കുമളിയില്‍ ആരംഭിച്ചു. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി നയിക്കുന്ന യാത്ര ഡിസിസി പ്രസിഡന്റ് സി പി മാത്യു ഉദ്ഘാടനംചെയ്തു. നിയുക്ത എംഎല്‍എ അഡ്വ. സിറിയക് തോമസ് ജ്യോതി പ്രയാണം ഉദ്ഘാടനംചെയ്തു. കമ്പം, തേനി, ദിണ്ടിഗല്‍, തിരിച്ചിറപ്പള്ളി, വിഴുപ്പുറം, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റിയും പോണ്ടിച്ചേരി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും സ്വീകരണം ഒരുക്കും. 21ന് ശ്രീപെരുമ്പത്തൂരിലുള്ള സ്മൃതികുടീരത്തില്‍ എത്തിച്ചേരുന്ന വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. യൂണിയന്‍ ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത്, വര്‍ക്കിങ് പ്രസിഡന്റ് പി ആര്‍ അയ്യപ്പന്‍, ട്രഷറര്‍ ബിജു ദാനിയേല്‍, നേതാക്കളായ എം എം വര്‍ഗീസ്, റോബിന്‍ കാരക്കാട്ട്, കെ സി ബിജു, ഷിനു ഫിലിപ്പ്, റോബിന്‍ കാരക്കാട്ട്, മണിമേഖല, പി പി റെഹിം തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow