ഡബിള്‍കട്ടിങ് ശ്രീഅന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ ചുറ്റമ്പലം സമര്‍പ്പിച്ചു

ഡബിള്‍കട്ടിങ് ശ്രീഅന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ ചുറ്റമ്പലം സമര്‍പ്പിച്ചു

May 19, 2026 - 16:23
 0
ഡബിള്‍കട്ടിങ് ശ്രീഅന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ ചുറ്റമ്പലം സമര്‍പ്പിച്ചു
This is the title of the web page

ഇടുക്കി: ഡബിള്‍കട്ടിങ് നാരുപാറ ശ്രീഅന്നപൂര്‍ണേശ്വരി ഭദ്രകാളി ഗുരുദേവ ക്ഷേത്രത്തില്‍ ചുറ്റമ്പല സമര്‍പ്പണം നടത്തി. എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍ ടി പി മന്മദന്‍ സമര്‍പ്പണ സമ്മേളനം ഉദ്ഘാടനംചെയ്തു. ക്ഷേത്രത്തില്‍ പുതുതായി നിര്‍മാണം പൂര്‍ത്തീകരിച്ച ചുറ്റമ്പലത്തിന്റെ സമര്‍പ്പണ ചടങ്ങാണ് നടത്തിയത്. എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്‍ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് അധ്യക്ഷനായി. ഇടുക്കി യൂണിയന്‍ പ്രസിഡന്റ് പി രാജന്‍, മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍, തന്ത്രി സുരേഷ് ശ്രീധരന്‍  മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിപ്‌സി ജിമ്മി, പഞ്ചായത്തംഗം ഗിരിജ ലാലു, കാല്‍വരിമൗണ്ട് ഇടവക വികാരി ഫാ. തോമസ് മഞ്ഞക്കുന്നേല്‍, ക്ഷേത്രം പ്രസിഡന്റ് സുരേഷ് ബാബു തേവര്‍കാട്ടില്‍, വൈസ് പ്രസിഡന്റ് തങ്കച്ചന്‍ പുത്തേട്ട്, സെക്രട്ടറി സുനില്‍ കൊച്ചയ്യത്ത്, രക്ഷാധികാരി വിശ്വനാഥന്‍ ചാലില്‍, ദേവസ്വം ചെയര്‍മാന്‍ ബിനീഷ് കോട്ടൂര്‍, സെക്രട്ടറി സന്തോഷ് വാര്‍ത്താത്ത് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് തൊടുപുഴ വിശ്വദര്‍ശന നൃത്തകലാ കേന്ദ്രം അവതരിപ്പിച്ച നൃത്ത സന്ധ്യയും നടന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow