പെരിയാറ്റിൽ മീൻ പിടിക്കാനിറങ്ങിയ 'നാൽപ്പത്തഞ്ച്കാരന്റെ മൃതദേഹം കണ്ടെത്തി.
പെരിയാറ്റിൽ മീൻ പിടിക്കാനിറങ്ങിയ 'നാൽപ്പത്തഞ്ച്കാരന്റെ മൃതദേഹം കണ്ടെത്തി.

പെരിയാറ്റിൽ മീൻ പിടിക്കാനിറങ്ങിയ 'നാൽപ്പത്തഞ്ച്കാരന്റെ മൃതദേഹം കണ്ടെത്തി. കട്ടപ്പന ഫയർ ഫോഴ്സിന്റെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.കാഞ്ചിയാർ കിഴക്കേ മാട്ടുക്കട്ട കുറുപ്പക്കൽ പാപ്പിയെന്ന് വിളിക്കുന്ന സുധാകരന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ഇന്നലെ രാത്രി ഉപ്പുതറ തോണിത്തടി ഭാഗത്ത് മീൻ പിടിക്കുന്നതിനിടയിലാണ് സുധാകരനെ കാണാതാകുന്നത്.ഇന്നലെ രാത്രി 10 മണിയോടെ സുധാകരനും ബന്ധുവും സുഹൃത്തും കൂടി മീൻ പിടിക്കാനാണ് പെരിയാറ്റിൽ എത്തിയത്. തോണിത്തടി പമ്പ് ഹൗസിന് എതിർ വശത്തായി രണ്ട് സ്ഥലത്തായാണ് ഇവർ ചൂണ്ടയിട്ട് മീൻപിടിച്ചിരുന്നത്.രാത്രി 1.30 ന് സുധാകരനെ കാണാതായതോടെ കൂടെയുള്ളവർ സമീപത്ത് പരിശോധന നടത്തി. ഈ സമയം സുധാകരൻ വെള്ളത്തിൽ താഴുന്നത് കാണുകയും അടുത്തെത്തിയപ്പോൾ കാണാതാകുകയുo ചെയ്തു തുടർന്ന് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയും,പോലീസ് ഫയർ ഫോഴ്സിൽ വിവരം അറിയിക്കുകയും ചെയ്തു.രാവിലെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് 11 മണിയോടെ കട്ടപ്പനയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി.മരിച്ച സുധാകരൻ ആദിവാസി വിഭാഗത്തിൽ പെട്ടയാളാണ്. കരക്കെത്തിച്ച മൃതദേഹം പോലീസ് പരിശോധനക്ക് ശേഷം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.കുറുപ്പക്കൽ സുബാഷ്,വാദ്യംകാവിൽ ബിജു എന്നിവരോടൊപ്പമാണ് സുധാകരൻ മീൻ പിടിക്കാൻ എത്തിയത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
What's Your Reaction?






