കേരള ബാങ്ക് ജപ്തി നടപടി അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല

കേരള ബാങ്ക് ജപ്തി നടപടി അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല

Oct 26, 2023 - 03:19
Jul 6, 2024 - 08:31
 0
കേരള ബാങ്ക് ജപ്തി നടപടി  അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല
This is the title of the web page

ഇടുക്കി: കാര്‍ഷിക മേഖലയിലെ പ്രതിസന്ധിക്കിടെ കേരള ബാങ്ക് ആരംഭിച്ച ജപ്തി നടപടി നിര്‍ത്തിവയ്ക്കണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐഎന്‍ടിയുസി ജില്ലാ സമ്മേളനത്തിനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ബാങ്ക് കമ്പിളികണ്ടം ശാഖയുടെ നടപടി അംഗീകരിക്കാനാകില്ല. ദേശസാത്കൃത ബാങ്കുകള്‍ പോലും റിക്കവറി നടപടികള്‍ നിര്‍ത്തിയിരിക്കുകയാണ്. കര്‍ഷകരുടെ നിലവിലലെ ദുരവസ്ഥ കണക്കിലെടുത്ത് കേരള ബാങ്ക് ജപ്തി അവസാനിപ്പിക്കണമെന്നും കര്‍ഷകര്‍ക്ക് സാവകാശം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow