എല്‍ഐസി ഏജന്റ്‌സ് ഫെഡറേഷന്‍ നെടുങ്കണ്ടം യൂണിറ്റ് ധര്‍ണ നടത്തി

എല്‍ഐസി ഏജന്റ്‌സ് ഫെഡറേഷന്‍ നെടുങ്കണ്ടം യൂണിറ്റ് ധര്‍ണ നടത്തി

Dec 20, 2025 - 17:32
 0
എല്‍ഐസി ഏജന്റ്‌സ് ഫെഡറേഷന്‍ നെടുങ്കണ്ടം യൂണിറ്റ് ധര്‍ണ നടത്തി
This is the title of the web page

ഇടുക്കി: ഇന്‍ഷുറന്‍സ് മേഖല പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ഓള്‍ ഇന്ത്യ എല്‍ഐസി ഏജന്റ്‌സ് ഫെഡറേഷന്‍ നെടുങ്കണ്ടം യൂണിറ്റ് എല്‍ഐസി ഓഫീസിനു പടിക്കല്‍ ധര്‍ണ നടത്തി. യൂണിറ്റ് പ്രസിഡന്റ് വി എ ജോസഫ് ധര്‍ണ ഉദ്ഘാടനം ചെയ്തു. ഇന്‍ഷുറന്‍സ് സ്ഥാപനമായ എല്‍ഐസിയെ തകര്‍ക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഏജന്റുമാരുടെ ജോലി ഇല്ലാതാകുമെന്നും അദേഹം പറഞ്ഞു. സെക്രട്ടറി ആന്‍സമ്മ വര്‍ക്കി, ഷാജു സൈമണ്‍, സ്വപ്ന ജോയി, ഷാജി ജോര്‍ജ്, എം എസ് അനില്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow