കട്ടപ്പന ഫെസ്റ്റ് തുടങ്ങി: ഇനി ആഘോഷക്കാലം
കട്ടപ്പന ഫെസ്റ്റ് തുടങ്ങി: ഇനി ആഘോഷക്കാലം
ഇടുക്കി: കട്ടപ്പന ഫെസ്റ്റിന് നഗരസഭ സ്റ്റേഡിയത്തില്‍ തുടക്കമായി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനംചെയ്തു. 10,000 ചതുരശ്ര അടി ഫ്‌ളവര്‍ ഷോ, മെര്‍മെയ്ഡ് ഷോ, പക്ഷികളുടെ പ്രദര്‍ശനം, അമ്യൂസ്മെന്റ് പാര്‍ക്ക്, ഭക്ഷണശാല ഉള്‍പ്പെടെ 60ലേറെ സ്റ്റാളുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. എല്ലാദിവസവും വൈകിട്ട് ഏഴുമുതല്‍ കലാപരിപാടികള്‍ നടക്കും. രാവിലെ 11 മുതല്‍ രാത്രി ഒമ്പത് വരെയാണ് പ്രവേശനം. 100 രൂപയാണ് ഫീസ്. അഞ്ച് വയസ് വരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യം. ശനിയാഴ്ച വൈകിട്ട് ഏഴിന് ഫോഗ് ഡി.ജെ ഷോയും നടക്കും. 10ന് വൈകിട്ട് 7.30ന് ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ജിന്‍സ് ഗോപിനാഥ് നയിക്കുന്ന ഗാനമേള. 14ന് ചലച്ചിത്ര ഗായിക വൈക്കം വിജയലക്ഷ്മി നയിക്കുന്ന ഗാനമേള. 16ന് നാടന്‍പാട്ട് ഗായിക പ്രസീത ചാലക്കുടി നയിക്കുന്ന നാട്ടരങ്ങ്-മെഗാ ഫോക്ക് ഷോ.
What's Your Reaction?