പാചകവാതക വിലവര്‍ധന: കേറ്ററേഴ്‌സ് അസോസിയേഷന്‍ കട്ടപ്പനയില്‍ പന്തം കൊളുത്തി പ്രകടനം നടത്തി
പാചകവാതക വിലവര്‍ധന: കേറ്ററേഴ്‌സ് അസോസിയേഷന്‍ കട്ടപ്പനയില്‍ പന്തം കൊളുത്തി പ്രകടനം നടത്തി
ഇടുക്കി: പാചകവാതക വിലവര്‍ധനക്കെതിരെ കേരള കേറ്ററേഴ്‌സ് അസോസിയേഷന്‍ കട്ടപ്പന മേഖലാ കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. പാചകവാതക വില വര്‍ധന പിന്‍വലിക്കുക, കൊമേഴ്‌സ്യല്‍ സിലിണ്ടര്‍ ക്ഷാമം പരിഹരിക്കുക, കാറ്ററിങ് മേഖലയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സിലിണ്ടര്‍ വിലവര്‍ധനയും വിതരണത്തിലെ അശാസ്ത്രീയതയും കാറ്ററിങ് മേഖലയെ പ്രതിസന്ധിയിലാക്കിയതായി ഭാരവാഹികള്‍ പറഞ്ഞു. പൊതുജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പ്രകടനം ടൗണ്‍ ചുറ്റി ഗാന്ധി സ്‌ക്വയറില്‍ സമാപിച്ചു. ജില്ലാ പ്രസിഡന്റ് തോമസ് മാത്യു, ജനറല്‍ സെക്രട്ടറി ചാര്‍ളി മാത്യു, മേഖലാ പ്രസിഡന്റ് ജോര്‍ജ് ഫിലിപ്പ്, റോയി സേവ്യര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?