കമ്പിളികണ്ടം ടൗണിലെ വഴിയോര വിശ്രമകേന്ദ്രം തുറന്നുനല്‍കാന്‍ നടപടയില്ല: സമരത്തിനൊരുങ്ങി ബിജെപി
കമ്പിളികണ്ടം ടൗണിലെ വഴിയോര വിശ്രമകേന്ദ്രം തുറന്നുനല്‍കാന്‍ നടപടയില്ല: സമരത്തിനൊരുങ്ങി ബിജെപി
ഇടുക്കി: കൊന്നത്തടി പഞ്ചായത്തിലെ കമ്പിളികണ്ടം ടൗണില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വഴിയോര വിശ്രമ കേന്ദ്രം തുറന്നുനല്‍കാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. ദിവസേന സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാര്‍ വന്നുപോകുന്ന ടൗണാണിത്. എന്നാല്‍ ഇവിടെയെത്തുന്നവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കണമെങ്കില്‍ സമീപത്തെ ഹോട്ടലുകളെ ആശ്രയിക്കണം. മുന്‍ എല്‍ഡിഎഫ് ഭരണസമിതിയുടെ കാലത്താണ് 30 ലക്ഷം തുക ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതിനകത്ത് കംഫര്‍ട്ട് സ്റ്റേഷന്, വിശ്രമസ്ഥലം, കടമുറി എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടിമാലി, നെടുങ്കണ്ടം, മുരിക്കാശേരി ഭാഗങ്ങളിലേയ്ക്ക് തിരിയുന്ന പ്രധാന ജങ്ഷനാണ് കമ്പിളികണ്ടം. ഇവിടെ എത്തിച്ചേരുന്ന സാധാരണക്കാര്‍ക്കും യാത്രക്കാര്‍ക്കും ടൗണിലെ കച്ചവടക്കാര്‍ക്കും ഉപകാരപ്രദം ആകാനാണ് വിശ്രമകേന്ദ്രം സ്ഥാപിച്ചത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് രണ്ട് ജോലിക്കാരെ വെച്ച് വിശ്രമകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ പ്രവര്‍ത്തനം നിര്‍ത്തി. പുതിയതായി വന്ന യുഡിഎഫ് ഭരണസമിതിയും ഇത് ജനങ്ങള്‍ക്കായി തുറന്നുനല്‍കുന്നതിന് വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലെന്ന് പൊതുപ്രവര്‍ത്തകനായ ഇ എന്‍ രാധാകൃഷ്ണന് പറഞ്ഞു. പഞ്ചായത്തില്‍നിന്ന് അടിയന്തരമായി വിഷയത്തില്‍ പരിഹാരമുണ്ടായില്ലെങ്കില്‍. ഉടന്‍ പരിഹാരമുണ്ടായില്ലെങ്കില്‍ സമരപരിപാടികളുമായി മുമ്പോട്ടു പോകുമെന്ന് ബിജെപി മുക്കുടം ഏരിയ കമ്മിറ്റി അറിയിച്ചു.
What's Your Reaction?